രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ സന്ദർശനം.
2024 ഓഗസ്റ്റിൽ അധികാരമേറ്റതിനുശേഷം അദ്ദേഹം ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.
ഇന്ത്യ – ഇറാൻ ജോയിൻറ് കമ്മീഷൻ യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചി സഹ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയും പരിപാടിയിൽ ഉൾപ്പെടുന്നുണ്ട്.
ഇന്ന് ഹൈദരാബാദ് ഹൗസിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അരാഗ്ചി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
പിന്നീട്, രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും അദ്ദേഹം കാണും. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടെ ഡോ. അരാഗ്ചിയുടെ സന്ദർശനം തന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വ്യാപാരം, ഊർജം, റീജിയണൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യാൻ സാധ്യതയുണ്ട്.