Kerala

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് | P S Unnikrishnan

തിരുവനന്തപുരം: കായിക്കര കുമാരനാശാന്‍ സസ്മാരകം നല്‍കുന്ന ഈ വര്‍ഷത്തെ കെ. സുധാകരന്‍ ആശാന്‍ യുവ കവി പുരസ്കാരം പി. എസ് ഉണ്ണികൃഷ്ണന്. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല ‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. യുവ കവികല്‍ക്കായി കേരളത്തില്‍ നല്‍കുന്ന ഏറ്റവും ശ്രദ്ധേയമായ പുരസ്കാരമാണിത്. മെയ് 10 ന് നടക്കുന്ന കുമാരനാശാന്‍റെ ജന്മദിനാഘോഷ ചടങ്ങില്‍ പ്രശസ്ത കവി എഴാച്ചേരി രാമചന്ദ്രന്‍ പുരസ്കാരം സമര്‍പ്പിക്കും.

പ്രഫസര്‍ ഭുവനേന്ദ്രന്‍, കവി ശാന്തന്‍, രാമചന്ദ്രന്‍ കരവാരം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.