ജോളി വുഡ് മൂവീസിന്റെ ബാനറിൽ,ജോളി ലോനപ്പൻ നിർമ്മിച്ച്,നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം മെയ് 23 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രമാണ്.
തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്,നിദ,
മാളവിക അനിൽ കുമാർ. പുതുമുഖ നടൻമാരായ ഷൌക്കത്ത് അലി,
ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക് ആണ്. മ്യൂസിക് സായി ബാലൻ. എഡിറ്റിംഗ് അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ.
അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിചിരിക്കുന്നത്.ഗിജേഷ് കൊണ്ടോട്ടി ആണ് പ്രൊഡക്ഷൻ കൺട്രോളർ.മെയ് 23 ന് സൻഹ സ്റ്റുഡിയോ സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നു.
content highlight: Theliv Sahitham movie