പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂരിനിടെ ബലൂചിസ്ഥാനിലുണ്ടായ ആക്രമണത്തിൽ 12 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളാൻ, കെച്ച് മേഖലകളിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റൊരു ആക്രമണവും പ്രദേശത്ത് നടന്നിട്ടുണ്ടെന്നും 2 പാക് സൈനികർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.
ആദ്യ ആക്രമണത്തിൽ, ബോലാനിലെ മാച്ചിലെ ഷോർഖണ്ഡ് പ്രദേശത്ത് പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബിഎൽഎയുടെ സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് (എസ്ടിഒഎസ്) റിമോട്ട് കൺട്രോൾ ഐഇഡി ആക്രമണം നടത്തി.
സ്ഫോടനത്തിൽ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന 12 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഫോടനത്തിൽ സൈനിക വാഹനം പൂർണ്ണമായും തകർന്നു.
കെച്ചിലെ കുലാഗ് ടിഗ്രാൻ പ്രദേശത്ത് പാകിസ്ഥാൻ സൈന്യത്തിന്റെ ബോംബ് ഡിസ്പൊസൽ സ്ക്വാഡിന് നേരെയാണ് ബിഎൽഎ മറ്റൊരു ആക്രമണം നടത്തിയതെന്നാണ് വിവരം.
ബുധനാഴ്ച ഉച്ചയ്ക്ക് 2:40 ഓടെ യൂണിറ്റ് ക്ലിയറൻസ് ദൗത്യം നടത്തുന്നതിനിടെ റിമോട്ട് നിയന്ത്രിത ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നെന്നും ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇരുപത്തിനാല് മിസൈലുകള്‍ ഉപയോഗിച്ച് ഒന്‍പതിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്താണ് പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത്. ജ്മല്‍ കസബും ഡോവിഡ് കോള്‍മാന് ഹെഡ്ലിയുമുള്‍പ്പടെ പരിശീലനം നേടിയ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമായി.
സാഹസത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് സേനയുടെ മുന്നറിയിപ്പ്. ഇന്ത്യ തകര്‍ത്ത ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്താനകത്തും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്.
ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രമായ ബഹവല്‍പൂരിലെ മര്‍ക്കസ് സുബാഹ്നള്ള ക്യാമ്പ്, മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടന്ന മുരിഡ്‌കെയിലെ മര്‍കസ് ത്വയ്ബ ക്യാമ്പ് എന്നിവയടക്കം ഇതില്‍ ഉള്‍പ്പെടും.