Food

ഉരുളക്കിഴങ്ങ് ഉണ്ടോ? രുചികരമായ പൊട്ടറ്റോ ബോൾസ് റെഡി | Potato Balls

വീട്ടിൽ ഉരുളകിഴങ്ങ് ഉണ്ടോ? എങ്കിൽ രുചികരമായ പൊട്ടറ്റോ ബോൾസ് തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ഐറ്റം.

ആവശ്യമായ ചേരുവകൾ

  • ഉരുളകിഴങ്ങ് 1/2 കിലോ
  • കോൺ ഫ്ളർ 4 സ്പൂൺ
  • അരിപൊടി 2 ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച് തോളുകളഞ്ഞു കട്ടായില്ലാതെ ഉടച്ചെടുക്കുക. ശേഷം അതിലേക്കു കോൺഫ്ളർ, അരിപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക. ഫ്രഞ്ച് ഫ്രൈസിന്റെ അതെ രുചിയിൽ ഉരുളകിഴങ്ങ് ബോൾസ് തയാറാക്കി എടുക്കാം.