കാരറ്റും ഈന്തപ്പഴവും ഉണ്ടോ? ഒരു ഹെൽത്തി ഷേക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും പാലിൽ ചേർത്ത് 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിനു വെള്ളവും ഏലയ്ക്കയും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ഇത് തണുത്ത ശേഷം ഏലയ്ക്ക മാറ്റുക.
ശേഷം കാരറ്റ് മിക്‌സിയുടെ ജാറിൽ ഇടുക, പാലിൽ കുതിർത്ത ഈന്തപ്പഴവും അണ്ടിപ്പരിപ്പും കൂടി ജാറിൽ ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ഗ്ലാസ്സിൽ ഒഴിക്കുക. മുകളിൽ നട്സ് വച്ച് അലങ്കരിക്കുക.