Tech

എക്സ് 200 സീരീസിൽ കോംപാക്ട് ഫ്ലാഗ്ഷിപ്പുമായി വിവോ; വിപണിയിലെത്തുന്നത് കിടിലൻ സ്മാർട്ട് ഫോൺ | VIVO X200 FE

കാമറ തന്നെയാണ് ഈ ഫോണിലെയും മെയിൻ ഫീച്ചർ

ആരാധകർ ഏറെയുള്ള ഫോൺ ബ്രാൻഡാണ് വിവോ. ഓരോ പ്രാവശ്യവും വിപണിയിലെത്തിക്കുന്ന മോഡലിൽ ഒരുപറ്റം ആരാധകരെ സൃഷ്ടിക്കുവാൻ വിവോയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ X 200 എഫ് ഇ എന്ന പേരിൽ ജൂലൈയിൽ ഒരു കോംപാക്ട് ഫ്ലാഗ്ഷിപ്പുമായി വിവോ ഇന്ത്യയിലേക്ക് വരുന്നന്നെണ് പുതിയ റിപ്പോർട്ടുകൾ. 120 hz റീഫ്രഷ് റേറ്റുള്ള 1.5 k റെസല്യൂഷൻ 6.31 ഇഞ്ച് കുഞ്ഞൻ oled ഡിസ്‌പ്ലെയാണ് ഫോണിന് നൽകിയിരിക്കുന്നത്.

ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 9300+ അല്ലെങ്കില്‍ ഡൈമെന്‍സിറ്റി 9400e ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തു പകരുക എന്നാണ് ടെക് ലോകത്തെ സംസാരം. 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6500 എംഎഎച്ച് എന്ന വമ്പൻ ബാറ്ററിയാണ് ഈ കുഞ്ഞൻ ശരീരത്തിൽ ഉള്ളത്. എന്നാൽ ഭാരം 200 ഗ്രാമോളം ഉണ്ടാകും.

എക്സ് 200 സീരീസിലെ പ്രധാന ആകർഷണം കാമറ തന്നെയാണ് ഈ ഫോണിലെയും മെയിൻ ഫീച്ചർ. 50 മെഗാപിക്സൽ സോണി IMX921 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 50 മെഗാപിക്സൽ സോണി IMX882 3x ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ഡിഎസ്എൽആറിനെ നാണിപ്പിക്കുന്ന സീസ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിന്‍റെ പിന്നിൽ ഘടിപ്പിച്ചിരിക്കുന്നത്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിട്ടുണ്ട്. മറ്റ് X200 മോഡലുകളെപ്പോലെ ഇതിലും IP68, IP69 റേറ്റിങ്ങിനുണ്ടാകും. 12 ജിബി റാം 256 ജിബി സ്റ്റോറേജാണ് അടിസ്ഥാന മോഡലിന് വരുന്നത്. വിവോ X200 എഫ് ഇ യുടെ വില ഇന്ത്യയിൽ 50,000 രൂപ മുതൽ 60,000 രൂപ വരെയാകുമെന്നാണ് വിവരം.

content highlight: VIVO X200 FE