Kerala

തുടരണം ഈ നേതൃത്വം; തൊടുപുഴയിലും മൂവാറ്റുപുഴയിലും കെ സുധാകരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ

പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നേരിടുന്നതിനിടയിൽ കെ സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ. ‘തുടരണം ഈ നേതൃത്വം’ എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

‘ധീരമായ നേതൃത്വം’, ‘സേവ് കോൺഗ്രസ്’ തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്ലക്സ് ബോർഡുകൾ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും മൂവാറ്റുപുഴ ടൗൺ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്.

കെ സുധാകരനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ പലയിടങ്ങളും ഫ്‌ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കാസർകോട് ഡിസിസി ഓഫീസിന് മുന്നിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

 

Latest News