Food

ചെമ്പരത്തി വെച്ചും അടിപൊളി ജ്യൂസ് ഉണ്ടാക്കാം കേട്ടോ!

നല്ല കിടിലന്‍ രുചിയില്‍ ഒരു ചെമ്പരത്തി ജ്യൂസ്‌ ഉണ്ടാക്കിയാലോ? ഇതുവരെ ട്രൈ ചെയ്യാത്ത ഒരു ജ്യൂസ് റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • 1, ചെമ്പരത്തിപൂവ് – 5 ഗ്രാം
  • 2, വെള്ളം – 250 മില്ലി
  • 3, പഞ്ചസാര – 100 ഗ്രാം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെമ്പരത്തിപൂവ് ഇട്ടു നന്നായി തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം തീ കേടുത്തുക. ഒരു പാട് നേരം തിളപ്പിക്കണ്ട. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. ഇനി പഞ്ചസാര ചേര്‍ക്കാം. ചെറിയ തീയില്‍ ചൂടാക്കുക, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക. സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കാം. തണുത്തു കഴിഞ്ഞാല്‍ കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോള്‍ കൂടെ ഈ ചെമ്പരത്തിപൂവ് സിറപ്പ് കൂടി ചേര്‍ക്കാം.