Food

സ്വീറ്റ്‌സ് കഴിക്കാൻ ഇഷ്ടമാണോ? ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ…

സ്വീറ്റ്‌സ് കഴിക്കാൻ ഇഷ്ടമുള്ളവരാണോ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ.. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു സ്വീറ്റ് റെസിപ്പി. അടിപൊളി കാരറ്റ് കോക്കനട്ട് ബര്‍ഫി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • തേങ്ങ ചിരകിയത് – 1 കപ്പ്കാരറ്റ് ചീകിയത് – 1 കപ്പ്
  • പഞ്ചസാര – 3/4 കപ്പ്
  • നെയ്യ് – 2 ടേബിള്‍സ്പൂണ്‍
  • ഏലക്ക പൊടിച്ചത്

തയാറാക്കുന്ന വിധം

കാരറ്റ് ഗ്രേറ്റ് ചെയ്തു നെയ്യില്‍ ചൂടാക്കി എടുക്കുക. ഒന്ന് ചൂടായ ശേഷം തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. കുറച്ചു നെയ്യ് കൂടി ചേര്‍ത്തു കൊടുക്കുക. പഞ്ചസാര ഉരുകി കാരറ്റും തേങ്ങയുടെയും കൂടെ ചേര്‍ന്ന് പാത്രത്തില്‍ നിന്നു വിട്ടു വരാന്‍ തുടങ്ങുമ്പോള്‍ ഏലക്കായ പൊടിച്ചതു ചേര്‍ത്ത് ഇളക്കുക. നെയ്യ് തടവിയ ട്രേയിലേക്ക് ഇട്ടു കൊടുത്തു ലെവല്‍ ചെയ്തു മുറിച്ചു തണുക്കാന്‍ വയ്ക്കുക. കാരറ്റ് കോകോനട്ട് ബര്‍ഫി റെഡി.