india

കണക്ക് തീർക്കാനുണ്ടായിരുന്നത് പഹൽ​ഗാമിലേത് മാത്രമല്ല പുൽവാമയും!!

പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾക്ക് കിട്ടിയ പ്രഹരമായിരുന്നു ഇന്നലത്തെ ഓപ്പറേഷൻ സിന്ദുര. ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ബഹവൽപൂരിലെ ഭീകര പ്രവർത്തന കേന്ദ്രം തകർന്നതായി റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിലാണ് ബഹവൽപൂർ നഗരത്തിലെ ഭീകര പ്രവർത്തനങ്ങളുടെ കേന്ദ്രം തകർന്നത്.2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണവും മറ്റ് തീവ്രവാദ ആസൂത്രണങ്ങളും നടന്നത് ഇവിടെ വച്ചായിരുന്നു.ജെയ്‌ഷെ-ഇ-മുഹമ്മദിന്‍റെ പ്രവർത്തന ആസ്ഥാനമായ മർകസ് സുബ്ഹാൻ അല്ലാഹും ഇവിടെയാണ് പ്രവർത്തിക്കുന്നത്. ജെയ്‌ഷെ-ഇമ്മിന്‍റെ തലവൻമാരായ മൗലാന മസൂദ് അസ്ഹർ,

മുഫ്‌തി അബ്‌ദുൾ റൗഫ് അസ്‌ഗർ, മൗലാന അമ്മർ, മസൂദ് അസ്ഹർ എന്നിവരുടെ കുടുംബാംഗങ്ങളും മർകസിലാണുള്ളത്.
ഇവരുടെ ലക്ഷ്യം തന്നെ ഇന്ത്യയിൽ നിന്ന് കശ്‌മീരിനെ വേർത്തിരിച്ച് പാകിസ്ഥാനുമായി ചേർക്കുകയാണ്. . ഇന്ത്യ വിരുദ്ധ പ്രസംഗങ്ങൾ പറഞ്ഞും യുവാക്കളോട് ഇസ്ലാമിക് ജിഹാദിൽ ചേരാൻ അഭ്യർത്ഥിച്ചും മസൂദ് അസ്ഹർ ഈ കേന്ദ്രത്തിൽ നിരവധി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. കേഡർമാർക്ക് പതിവായി ആയുധ, ശാരീരിക, മത പരിശീലനം നൽകുന്നതും ഇവിടെയാണ്. പാകിസ്ഥാനിൽ നിന്ന് 100 കിലോമീറ്റർ മാറിയാണ് ബഹവൽപൂർ സ്ഥിതി ചെയ്യുന്നത്.

“പാകിസ്ഥാനിലെ ബഹവൽപൂർ , മുരിദ്കെ, സർജൽ, മെഹ്മൂണ ജോയ എന്നീ ഭീകര കേന്ദ്രങ്ങളാണ് നശിപ്പിച്ചത്. ജെയ്‌ഷെ മുഹമ്മദിന്‍റെ ആസ്ഥാനമായിരുന്നു ഇന്ത്യയും സായുധ സേനയും ലക്ഷ്യമിട്ടത്” എന്ന് കേണൽ സോഫിയാ ഖുറേഷി പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനുള്ള പ്രതികാരമായിരുന്നു ‘ ഓപ്പറേഷൻ സിന്ദൂർ ‘ എന്നും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിച്ചെന്നും വിങ് കമാൻഡർ വ്യോമിക സിംഗ് പ്രസ്‌താവിക്കുകയും ചെയ്‌തു.

സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെടാതിരിക്കുക, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്‌ടം സംഭവിക്കാതിരിക്കുക എന്നിവയും ഓപ്പറേഷൻ സിന്ദൂരിൽ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് വ്യോമിക സിംഗ് കൂട്ടിചേർത്തു. ബുധനാഴ്‌ച പുലർച്ചെ 1:05 നും 1:30 നും ഇടയിലായിരുന്നു ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യയും കരസേനയും നാവികസേനയും വ്യോമസേനയും ചേർന്നാണ് ‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായി നടപ്പിലാക്കിയത്.

Latest News