Food

ബ്രേക്ക്ഫാസ്റ്റിന് രുചികരമായ കാരറ്റ് ദോശ ആയാലോ?

ബ്രേക്ക്ഫാസ്റ്റിന് രുചികരമായ കാരറ്റ് ദോശ ആയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • കാരറ്റ് ഒരു കപ്പ് ( ചെറുതായി അരിഞ്ഞത്)
  • ​ഗോതമ്പ്‌പൊടി രണ്ടര കപ്പ്
  • ബട്ടര്‍ രണ്ടര ടേബിള്‍ സ്പൂണ്‍
  • ഉപ്പ്, വെള്ളം പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളില്‍ അരിഞ്ഞ് വച്ചിരിക്കുന്ന കാരറ്റും ബട്ടറും ഗോതമ്പ്‌പൊടിയും നന്നായി മിക്‌സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഇഡലിമാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ ഈ മാവ്കൂട്ട് ഒഴിച്ച് ചുട്ടെടുക്കുക.