ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ കറി ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ചക്കക്കുരു കറി.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
നുറുക്കി വച്ച ചക്കക്കുരു ആവശ്യത്തിന് ഉപ്പ് ചേർത്ത് പ്രഷർ കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് അധികം ഉടഞ്ഞു പോകാതെ വേവിക്കുക. 2 വിസിൽ മതി. ഒരു പാത്രം ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ ഒഴിക്കുക. പെരുംജീരകം, ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്തിളക്കുക. അതിലേക്കു സവാള, ചെറിയ ഉള്ളി, പച്ചമുളക് എന്നിവചേർത്തു കുറച്ച് ഉപ്പ് കൂടി ഇട്ട് വഴറ്റുക. ചെറുതായ് കളർ മാറുമ്പോൾ കറിവേപ്പില ചേർത്തു ഗോൾഡൻ കളർ ആകുന്നതു വരെ വഴറ്റുക. അതിലേക്കു തീ താഴ്ത്തി വച്ചു 8 മുതൽ 13 വരെ ഉള്ള ചേരുവകൾ(പൊടികൾ )ചേർത്തു നന്നായി ചൂടാക്കുക.
അതിലേക്കു ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു വഴറ്റുക. വേവിച്ച ചക്കക്കുരു ചേർത്ത് ഇളക്കി ഒന്നര കപ്പ് തിളച്ചവെള്ളം ചേർത്തു 5 മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം അടച്ചു വച്ചു മീഡിയം തീയിൽ 15 മിനിറ്റു വേവിക്കുക. കറി നന്നായി കുറുകി മസാല വേവ് ആയി കഴിഞ്ഞാൽ പെരും ജീരകം പൊടിച്ചതും ചേർത്ത് ഇളക്കി തീ അണയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക് എന്നിവ പൊട്ടിച്ച് കറിയിലേക്ക് ഇടുക.