ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്ത സര്‍ക്കീട്ട് തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനായി എത്തിയ ചിത്രമാണിത്. എന്നാല്‍ സര്‍ക്കീട്ടിലൂടെ ആസിഫ് ഹാട്രിക്ക് ഹിറ്റടിക്കുമോ എന്നാണ് അറിയേണ്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ട്.
ആദ്യ പ്രതികരണങ്ങളില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ആസിഫ് അലിയുടെ പ്രകടനവും ഗംഭീരമെന്നാണ് അറിയുന്നത്. ഗംഭീരമായ ഒരു ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്നും ആസിഫിന്റെ മികച്ച പ്രകടനം സിനിമയില്‍ കാണാമെന്നുമാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ആസിഫില്‍ നിന്ന് മറ്റൊരു ഫീല്‍ ഗുഡ് ചിത്രം എത്തിയിരിക്കുകയാണെന്നും. ഒരു മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ഈ ചിത്രമെന്ന് ട്രാക്കര്‍മാരായ ഫോറം റീല്‍സും അറിയിച്ചിരിക്കുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ അവസാനിച്ചതിന് പിന്നാലെ നിരവധി റിവ്യൂസ് ആണ് എക്‌സിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയായ ചിത്രത്തില്‍ ദിവ്യ പ്രഭയാണ് നായിക. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് സര്‍ക്കീട്ട്. സംഗീത് പ്രതാപാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി, ലൈന്‍ പ്രൊഡക്ഷന്‍ റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.