Tech

പഴയത് മതിയെന്ന് കരുതരുത്; പാൻ പുതുക്കിയാൽ ​ഗുണങ്ങളേറെ

ക്യുആര്‍ കോഡ് പോലുള്ള മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളോട് കൂടിയാണ് പാന്‍ 2.0 വരുന്നത്.പഴയത് മതിയെന്ന് കരുതരുത്,വലിയ മാറ്റങ്ങള്‍ ഇല്ലെന്ന് പലരും പറയുമ്പോഴും സര്‍ക്കാര്‍ ഈ പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നത് വെറുതെയല്ല
മെച്ചപ്പെടുത്തിയ സുരക്ഷ: പുതിയ കാര്‍ഡുകളില്‍ ഉടമയുടെ പേര്, ജനനത്തീയതി, പാന്‍ നമ്പര്‍ തുടങ്ങിയവ എന്‍ക്രിപ്റ്റ് ചെയ്ത രീതിയിലാണ് ഇതാണ് ക്യൂആര്‍ കോഡ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഡ്യൂപ്ലിക്കേഷന്‍ വളരെ സങ്കീര്‍ണമാണ്. അംഗീകൃത സ്‌കാനിംഗ് സോഫ്റ്റ്വെയറിന് മാത്രമേ ഇതില്‍ നിന്ന് വിവരങ്ങള്‍ എടുക്കാന്‍ കഴിയൂ.

വേഗമേറിയതും, കൃത്യവുമായ സ്ഥിരീകരണം പുതിയ പാനിൽ ക്യൂആര്‍ കോഡ് പ്രാപ്തമാക്കുന്നു. വിവരങ്ങള്‍ തല്‍ക്ഷണം സാധൂകരിക്കാന്‍ കഴിയും. ബാങ്ക് അക്കൗണ്ട് തുറക്കല്‍, വായ്പ അപേക്ഷ, നിക്ഷേപം തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കുന്നു.

പാന്‍ 2.0 കാര്‍ഡുമായി ബന്ധപ്പെട്ട ഡാറ്റ ആദായനികുതി വകുപ്പിന്റെ പുതിയ രേഖകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാന്‍ വിശദാംശങ്ങളില്‍ വരുത്തുന്ന ഏതൊരു അപ്ഡേറ്റുകളും ഉടന്‍ ആദായനികുതി ഡാറ്റ ബേസിലും പ്രതിഫലിക്കും.ക്യുആര്‍ കോഡില്‍ ഉപയോഗിക്കുന്ന വിപുലമായ എന്‍ക്രിപ്ഷന്‍ പാന്‍ കാര്‍ഡ് തട്ടിപ്പുകള്‍ ഇല്ലാതാക്കുമെന്നു തന്നെ പറയാം. ഐഡന്റിറ്റി മോഷണത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കും. പാന്‍ 2.0 ക്യുആര്‍ കോഡ് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ എളുപ്പത്തിലാക്കും. ഇത് പേപ്പര്‍ലെസ് പ്രക്രിയകളെ പിന്തുണയ്ക്കും. അതിനാല്‍ തന്നെ ഇടപാടുകള്‍ കൂടുതലും ഡിജിറ്റല്‍ ആക്കാന്‍ സഹായിക്കും.

ഇന്നു വായ്പയ്ക്കായി പലരും മാസങ്ങളോളം കാത്തിരിക്കുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്ന് ഡാറ്റ വേരിഫിക്കേഷനിലെ കാലതാമസമാണ്. പുതിയ പാന്‍ നിങ്ങളുടെ സാമ്പത്തിക രേഖകളുമായി (ക്രെഡിറ്റ് സ്‌കോര്‍, വരുമാന ചരിത്രം പോലുള്ളവ) സംയോജിപ്പിക്കാം. ഇത് വായ് പനടപടികളും വേഗത്തിലാക്കും. ഭാവിയില്‍ പാന്‍ കാര്‍ഡ് ആധാര്‍, ഡിജിലോക്കര്‍, മറ്റ് സര്‍ക്കാര്‍ ഐഡികള്‍ എന്നിവയുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കാന്‍ കഴിഞ്ഞേക്കും. ഇത് വിവിധ സേവനങ്ങള്‍ക്ക് ആവര്‍ത്തിച്ച് രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കും. ഇതിനെല്ലാം പുറമേ എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും ഒരിടത്ത് ട്രാക്ക് ചെയ്യാന്‍ പാന്‍ 2.0 നിങ്ങളെ അനുവദിച്ചേക്കും.