ഗ്ലിസറിന് അഥവാ ഗ്ലിസറോള്‍ എന്നാല്‍ സസ്യങ്ങളില്‍ നിന്ന് കിട്ടുന്ന ഒരു പ്രകൃതിദത്ത സംയുക്തമാണ്. നിറവും, മണവുമില്ലാത്ത ഗ്ലിസറിന്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അനുയോജ്യമായ ഒരു ഘടകമാണ്. ഗ്ലിസറിന്‍ ഒരു ഹ്യൂമെക്ടന്റാണ്, അതായത് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയുന്ന ഒരു ഘടകം. ഗ്ലിസറിന്‍ ചര്‍മത്തിന് മാത്രമല്ല മുടിക്കും നിരവധി ഗുണങ്ങള്‍ നല്‍കും. പ്രത്യേകിച്ച് ചുരുണ്ടതോ കട്ടിയുള്ളതോ വരണ്ടതോ ആയ മുടിക്ക് ഗ്ലിസെറിന്‍ മികച്ചതാണ്.
അറിയാം ഗ്ലിസറിന്റെ ഗുണങ്ങള്‍…..
ഒന്ന്
കേടായ മുടി കണ്ടീഷന്‍ ചെയ്യുന്നതിനും മുടി പൊട്ടുന്നത് തടയുന്നതിനും ഗ്ലിസറിന് നല്ലതാണ്. തലയോട്ടിയില്‍ ജലാംശം നല്‍കുന്നതിനും ഗ്ലിസറിന് സഹായകമാണ്. ഗ്ലിസറിന്‍ മുടിയെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.
രണ്ട്
ഗ്ലിസറിന്‍ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ അറ്റം പിളരാനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു തുള്ളി ഗ്ലിസറിനില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലയോട്ടിയിലും മുടിയില്‍ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്
അമിതമായ വരള്‍ച്ചയും പൊട്ടലും ഒഴിവാക്കി ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് ഗ്ലസറിന്‍ സഹായകമാണ്. നന്നായി ഈര്‍പ്പമുള്ള തലയോട്ടി ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചൊറിച്ചിലും കുറയ്ക്കുകയും ചെയ്യുന്നു.
നാല്
മുടിയില്‍ സ്ഥിരമായി ഗ്ലിസറിന്‍ ഉപയോഗിക്കുന്നതിലൂടെ മുടിയെ കട്ടിയുളളതായി നിലനിര്‍ത്താന്‍ കഴിയുന്നു. ചുരുണ്ട മുടിയുളളവര്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. വരണ്ട ചര്‍മ്മം മൂലം ഉണ്ടാകുന്ന താരന്‍ കുറയ്ക്കാനും ഗ്ലിസറിന്‍ സഹായിക്കും. ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും തലയോട്ടിയിലെ ചര്‍മ്മത്തിനും ഗുണം ചെയ്യുന്നു.
അഞ്ച്
മുടികള്‍ മൃദുവായും, തിളക്കമുളളതായി കിടക്കാനും ഗ്ലിസറിന്‍ സഹായിക്കുന്നു. ഗ്ലിസറിന്‍ അല്‍പം വെള്ളവുമായി യോജിപ്പിച്ച് തലയോട്ടിയില്‍ പുരട്ടുകയോ അല്ലെങ്കില്‍ പതിവായി ഉപയോഗിക്കുന്ന ഹെയര്‍ ഓയിലുമായി സംയോജിപ്പിച്ച് തലയില്‍ പുരട്ടുകയോ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അലര്‍ജി പ്രശ്നമുള്ളവര്‍ ഗ്ലിസറിന്‍ ഉപയോഗിക്കരുത്.