Kerala

കോൺ​ഗ്രസിന് ആവശ്യം ബൊമ്മകളെ, കെ സുധാകരൻ നല്ല അധ്യക്ഷനെന്ന് വെള്ളാപ്പള്ളി

കെപിസിസി അധ്യക്ഷൻ കെ. സുധാകരന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ആരുടെ താത്പര്യത്തിനാണ് മാറ്റുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കെ സുധാകരൻ നല്ല അധ്യക്ഷനാണെന്ന് തെളിയിച്ചതാണ്. തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തില്‍ എന്തിനാണ് സുധാകരനെ മാറ്റുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

‘കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ‘ഓപ്പറേഷന്‍ സുധാകരനാണ്. ഫോട്ടാ കണ്ടാൽ പോലും അറിയാത്തവരെ കോൺഗ്രസ്‌ പരിഗണിക്കുകയാണ്. സുധാകരനിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. മൂന്നാമതൊരു കേരള കോൺഗ്രസ് കൂടി ഉടലെടുക്കുന്നു എന്ന് പറയേണ്ടിവരും. ബൊമ്മകളെയാണ് കോൺഗ്രസ്‌ നേതൃത്വത്തിന് ആവശ്യമെന്നും കഴിവുള്ളവനെ വേണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Latest News