നമ്മുടെ രാജ്യം ഇന്ന് വലിയൊരു യുദ്ധത്തെ നേരിടുവാൻ ഒരുങ്ങി നിൽക്കുകയാണ് ഈ സമയത്തും നമ്മുടെ രാജ്യത്ത് മുന്നിട്ടുനിൽക്കുന്ന നാരി ശക്തിയെക്കുറിച്ച് നമ്മൾ പറയേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ് യുദ്ധത്തിൽ ഏറ്റവും കൂടുതൽ എടുത്തു പറയേണ്ട ഒരു പേരും ആ വ്യക്തിയുടേത് തന്നെയാണ്. കേണൽ സോഫിയ ഖുറേഷി. ആരാണ് കേണൽ സോഫിയ ഖുറേഷി.?
ഇന്ത്യൻ സൈന്യത്തിലെ കേണൽ താജുദ്ദീൻ ഖുറേഷിയുടെ ഭാര്യയാണ് സോഫിയ ഖുറേഷി 44 വയസ്സുകാരിയായ സോഫിയ ബയോകെമിസ്ട്രി പോസ്റ്റ് ഗ്രാജുവേറ്റ് ആണ് ഗുജറാത്തിലെ വഡോദര സ്വദേശിയാണ്. നേരം നോക്കി നിസ്കരിക്കുന്ന ഒരു ഇന്ത്യൻ മുസ്ലിം സ്ത്രീയാണ് അവർ അമ്മയും വാപ്പയും അണിയുന്ന ഇന്ത്യൻ സൈനിക യൂണിഫോം കണ്ട അഭിമാനത്തോടെ വളർന്ന സമീർ ഖുറേഷിയുടെ ഉമ്മച്ചി കൂടി. പെൺകുട്ടികൾ വെറുതെ വീട്ടിലിരിക്കണം എന്നു പറയുന്ന ഇന്നത്തെ കാലത്തും ഈ ധീര വനിതയാണ് പാകിസ്ഥാനിലെ തീവ്രവാദികൾക്കെതിരെ നമ്മുടെ രാജ്യത്തിന്റെ ആക്രമണം നയിക്കുന്നത്.
സ്ത്രീകളെ അധികാരം ഏൽപ്പിക്കുന്ന ജനതകൾ ഉള്ള നാട് തന്നെയാണ് എപ്പോഴും ജയിക്കാറുള്ളത് ഒരു സ്ത്രീയുടെ സിന്ദൂരം മായ്ച്ചതിന്റെ പേരിൽ തുടങ്ങിയ യുദ്ധമാണ് ഇത്. അത് ഒരു സ്ത്രീ തന്നെ നയിക്കുന്നത് ആയിരിക്കും എല്ലാംകൊണ്ടും മികച്ചത്. സ്ത്രീകൾ വെറുതെ വീട്ടിൽ ഇരിക്കാൻ മാത്രമുള്ളവരല്ല എന്നാണ് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ യുദ്ധം നമ്മൾ വിജയിക്കുക തന്നെ ചെയ്യും അതിന്റെ പ്രധാനമായ കാരണം അത് നയിക്കുന്നത് ഒരു സ്ത്രീയാണ് എന്നത് തന്നെയാണ് ഒരു സ്ത്രീയുടെ ദുഃഖം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നത് മറ്റൊരു സ്ത്രീക്ക് തന്നെയാണ്
140 കോടി ജനങ്ങൾക്കും ഇത് അഭിമാന നിമിഷമാണ് 2016ൽ പൂനയിൽ വച്ച് നടന്ന 17 രാജ്യങ്ങൾ പങ്കെടുത്ത ആസിയാൻ സൈനിക ക്യാമ്പിൽ 40 അംഗ ഇന്ത്യൻ സേന വിഭാഗത്തെ നയിച്ചത് സോഫിയ ആയിരുന്നു 17 രാജ്യങ്ങളിൽ നിന്നുള്ള ലീഡിങ് കമാൻഡർമാരിലെ ഏക വനിതയാണ് സോഫിയ. യു എൻ സമാധാനസേനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പരിശീലകരിൽ ഒരാൾ കൂടിയാണ് സോഫിയ 24 വർഷമായി സൈനിക സേവനം തുടരുന്ന സോഫിയ 2006 ലാണ് കോംഗോയിലെ ഇന്ത്യൻ മിഷന്റെ ഭാഗമായിരുന്നത് ഒരു സൈനിക കുടുംബം തന്നെയാണ് സോഫിയുടേത്