ഓപ്പറേഷൻ സിന്ദൂരയ്ക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ച് വരികയാണ്. ഈ പശ്ചാത്തലത്തിലാണ് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാൻ സർവകക്ഷിയോഗം ചേർന്നത്. പ്രതിരോധ – ആഭ്യന്തര മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു അധ്യക്ഷത വഹിച്ചത്. ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച പ്രതിപക്ഷം, കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.
പഹൽഗാം അക്രമണത്തിന് ശേഷം പ്രതിപക്ഷം കേന്ദ്രത്തിനൊപ്പം നിലകൊള്ളുന്നുണ്ടായിരുന്നു. ഇന്ന് നടന്ന സർവകക്ഷിയോഗത്തിലും നലിപാട് സുതാര്യമായിരുന്നു. ഓപ്പറേഷൻ സിന്ദൂർ സായുധ സേന നടത്തിയ ശ്രമങ്ങളെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി സുദീപ് ബന്ദ്യോപാധ്യായ അഭിനന്ദിച്ചു. “സായുധ സേനകളെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. നാമെല്ലാവരും ഐക്യത്തോടെ നിൽക്കണം. 140 കോടി ഇന്ത്യക്കാർ ഇന്ന് അഭിമാനിക്കുന്നു. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് സർക്കാരുമായി കൂടിക്കാഴ്‌ച നടത്തി.
ഓപ്പറേഷൻ സിന്ദൂർ വിജയകരമായ ഓപ്പറേഷനായിരുന്നു. ലോകത്ത് ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്ന മുദ്രാവാക്യം നാം ഉയർത്തണം,” എന്നും ബന്ദ്യോപാധ്യായ പറഞ്ഞു.കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർട്ടി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയും മുതിർന്ന പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും സർവകക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദികള്‍ക്കെതിരെയുള്ള ഏതൊരു നടപടിക്കും പ്രതിപക്ഷ പാർട്ടികൾ സർക്കാരിന് പൂർണ പിന്തുണ അറിയിച്ചിരുന്നു.ഈ ഒരു സാഹചര്യത്തിൽ രാഷ്ട്രീയം കളിക്കാതെ ഒറ്റക്കെട്ടായി നിൽക്കുന്ന പ്രതിപക്ഷം ഇന്ത്യയുടെ അഭിമാനം തന്നെയാണ്. മത രാഷ്ട്രീയ ഭേദമില്ലാതെ ഇന്ത്യ പൊരുതുകയാണ് ഭീകരവാദത്തോട്.