ആൾക്കൂട്ട പരിപാടികളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വേറിട്ട ധൗത്യം ഏറ്റെടുത്തിരിക്കുകയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ്. ഏറ്റവും കൂടുതൽ ജനക്കൂട്ടം പങ്കെടുത്ത കുംഭമേളയിൽ ആയിരുന്നു ഫെവിക്കോളിന്റെ ‘ ടീക’ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആൾത്തിരക്കുള്ള പരിപാടികളിൽ കാണാതാവുന്ന കുട്ടികളെ സുരക്ഷിതമായി അവരുടെ കുടുംബത്തെ ഏല്പിക്കുക എന്നതായിരുന്നു പ്രധാന ലക്‌ഷ്യം.
കുട്ടികളുട സുരക്ഷയ്ക്കായി കറുത്ത പൊട്ട് കുത്തുന്ന ഇന്ത്യൻ ആചാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്നത്. നൂതനമായി കുട്ടികളുടെ നെറ്റിയിൽ QR കോഡുകൾ ഒട്ടിച്ചു ഈ ഒരു ആചാരത്തിൽ മാറ്റം വരുത്തി കൊണ്ടായിരുന്നു ടീക പദ്ധതി കുംഭ് -2025 ൽ അവതരിപ്പിച്ചത്. കുട്ടിയുടെയും രക്ഷിതാവിന്റെയും പേര്, ഫോൺ നമ്പർ , മേൽവിലാസം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയും വെരിഫൈ ചെയ്യുകയും ചെയ്യുന്നു.
OTP സംവിധാനത്തിലൂടെ പ്രത്യേകം പ്രത്യേകമുള്ള QR കോഡുകളിൽ ഈ വിവരങ്ങൾ ലിങ്ക് ചെയ്യുകയും ഇത് സ്കാൻ ചെയ്യുന്നതിലൂടെ കുട്ടിയെ വീണ്ടും രക്ഷിതാവിനടുത് എത്തിക്കാനുള്ള മുഴുവൻ വിവരങ്ങളും നൽകപ്പെടുകായും ചെയ്യുന്നു.വിവരങ്ങൾ നൽകുന്നതോടൊപ്പം ഈ ഒരു പദ്ധതിയിലൂടെ കുട്ടികൾ സുരക്ഷിതമായി തന്നെ രക്ഷിതാക്കളിൽ എത്തിയെന്ന് ഉറപ്പ് വരുത്താനും പറ്റുന്നു.
തിക്കിലും തിരക്കിലും കുട്ടികളെ കാണാതാവുന്നത് ഒഴിവാക്കുവാൻ സഹായകമായ ഈ വേറിട്ട സംരംഭത്തെ രക്ഷിതാക്കൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കുംഭമേളയിൽ അവതരിപ്പിച്ച ടീക പദ്ധതി മറ്റു ജനകൂട്ടം അധികമായെത്തുന്ന പരിപാടികളിലും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പിഡിലൈറ്റ്.
“ഫെവികോൾ ഒരു ജനപ്രിയ ബ്രാൻഡാണ്, കൂടാതെ കുംഭ മേള പോലുള്ള വലിയ പരിപാടിക്ക് അർത്ഥവത്തായ നല്ലതെന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു, ടീക പദ്ധതിയുടെ വിജയം കുടുംബബന്ധങ്ങളെ ഒരുമിപ്പിക്കുന്നതും അത് എത്രമേൽ നമ്മളെ ബാധിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഇനിയും ബന്ധങ്ങൾ ഉറപ്പിക്കാൻ ഞങ്ങൾ പരിശ്രമിക്കുക തന്നെ ചെയ്യും” എന്ന് പിഡിലൈറ്റ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ സന്ദീപ് തവാനി പറഞ്ഞു.
CONTENT HIGH LIGHTS; Fevicol Teeka project ensures safety at mass events; wins praise at Kumbh Mela