പാകിസ്ഥാൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ. പാകിസ്ഥാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ലാഹോറിലെ അടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് തകർത്തത്. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിലൂടെയാണ് രാജ്യം ഇതിന് മറുപടി നൽകിയത്. ഇന്ന് രാവിലെ മുതൽ ലാഹോറിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഫോടനം നടന്നിരുന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അല്പം മുമ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് അറിയിച്ചത്.
ഇന്നലെ രാത്രി രാജ്യത്തിൻ്റെ സൈനീക ശക്തിക്ക് നേരെ പാകിസ്ഥാൻ ആക്രമണത്തിന് മുതിർന്നിരുന്നുവെങ്കിലും സമയോചിതമായി ഇന്ത്യൻ സേന അത് തകർത്തിരുന്നു. പാകിസ്ഥാൻ ഡ്രോണും മിസൈലും ഉപയോഗിച്ച് നടത്തിയ ആക്രമണമാണ് ഇന്ത്യൻ സേന തകർത്തത്.
















