Kerala

തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്ത് സിബിഐ

തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ കോട്ടയം ജില്ലാ ജയിലിൽ എത്തി ഇയാളെ ചോദ്യം ചെയ്തത്.

കൊല്ലപ്പെട്ട വിജയകുമാർ മീര ദമ്പതികളുടെ മകൻ ഗൗതമിനെ എട്ടുവർഷം മുമ്പ് റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

2017 ജൂൺ 3നാണ് ഗൗതമിനെ കരിത്താസ് റെയിൽവേ ക്രോസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യ എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. രണ്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ഗൗതമിന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകളും സിബിഐ പൊലീസിൽ നിന്നും ശേഖരിച്ചു.

Latest News