Kerala

സൗമ്യൻ, ജനകീയൻ. പേരാവൂരിന്റെ സ്വന്തം സണ്ണിവക്കീൽ ഇനി പാർട്ടിയെ നയിക്കും!!

ഒരു മണ്ഡലത്തിൽ‌ ഹാട്രിക്ക് വിജയം നേടമെങ്കിൽ ആ വ്യക്തി എന്തു മാത്രം പ്രിയപ്പെട്ടവനായിരിക്കും. അതെ പേരാവുരിൻ സണ്ണി ജോസഫ് വെറുമൊരു രാഷ്ട്രീയക്കാരനല്ല, എന്തിനും ഏതിനും ഓടിയെത്തുന്ന സണ്ണി വക്കീലാണ്. എന്നും സൗമ്യതയോടെയാണ് സണ്ണിജോസഫ് എന്ന നാട്ടുമ്പുറത്ത്കാരൻ പെരുമാറുക. കണ്ണൂർ ജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ പുറവയൽ വടക്കേകുന്നേൽ ജോസഫ് റോസക്കുട്ടി ദമ്പതികളുടെ മൂത്തമകനായ സണ്ണി ജോസഫ് ജനിച്ചത് തൊടുപുഴയിലാണ്.വടക്കേകുന്നേൽ ജോസഫ് റോസക്കുട്ടി ദമ്പതികളുടെ മൂത്തമകനായി തൊടുപുഴയിലാണ് സണ്ണി ജോസഫിന്‍റെ ജനനം. ഉളിക്കൽ, എടൂർ,കിളിയന്തറ സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തൊടുപുഴ ന്യൂമാൻ കോളജിൽ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് കോഴിക്കോട് ഗവൺമെൻറ് ലോ കോളജിൽ നിന്ന് നിയമവിരുദ്ധം പൂർത്തിയാക്കി.

കെഎസ്‌യു വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന് സണ്ണി ജോസഫ് തുടക്കം കുറിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റി യൂണിയൻ അംഗം. കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റിൽ വിദ്യാർഥി പ്രതിനിധി. കോഴിക്കോട് ലോ കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ യൂത്ത് കോൺഗ്രസ് പഞ്ചായത്ത് തല കമ്മിറ്റി പ്രസിഡന്‍റ്.

തുടർന്ന് ഇരിക്കൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്. പിന്നീട് കണ്ണൂർ ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായും യുഡിഎഫ് ജില്ലാ ചെയർമാനായും പ്രവർത്തിച്ചു. 2011പേരാവൂർ മണ്ഡലത്തിൽ സിറ്റിങ്‌ എംഎൽഎയായിരുന്ന കെ കെ ശൈലജ ടീച്ചറെ 3440 വോട്ടിന് പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. രണ്ടാം മത്സരത്തിൽ 2016 ബിനോയ് കുര്യനെ 7989 വോട്ടിന് പരാജയപ്പെടുത്തിയപ്പോൾ അവസാനം മത്സരത്തിൽ 2021 ഇൽ ബിനോയ്‌ കുര്യനെ 3172 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്. വിദ്യാർത്ഥി കാലം തൊട്ട് സാമൂഹിക സാംസ്‌കാരിക കായിക രംഗങ്ങളിൽ സജീവം ആയിരുന്നു സണ്ണി ജോസഫ്. മലയോര മേഖലകളിലെ കർഷക സമരങ്ങളിലും കർഷകർക്കൊപ്പം സജീവമായി നിന്നു. കാട്ടാന അക്രമം തുടർക്കഥയായ മണ്ഡലത്തിൽ കർഷകർക്കൊപ്പം ഉറച്ചു നില്‍ക്കുന്നതിലും ആദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വന്യ മൃഗ ശല്യത്തിനെതിരെ നിയമസഭയിൽ നിരന്തരമായി വിഷയാവതരണങ്ങൾ. ആരളം പുനരധിവാസ മേഖലകളിൽ കാട്ടാന ശല്യം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ആന മതിൽ വേഗത്തിൽ ആവാൻ എംഎൽഎ എന്ന നിലയിൽ സണ്ണി ജോസഫ് നടത്തിയ പ്രവർത്തനം പ്രശംസനീയമാണ്.
സണ്ണിജോസഫ് പൊതുപ്രവർത്തനം ആരംഭിച്ചത് മുതൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡണ്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം,എന്നീ നിലകളിൽ പ്രവർത്തിച്ച ആദ്ദേഹം മട്ടന്നൂർ തലശ്ശേരി കണ്ണൂർ കോടതികളിൽ അഭിഭാഷകനായും ജോലി ചെയ്തു. മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡണ്ടായും പ്രവർത്തിച്ചു. ഇരിട്ടി താലൂക്ക് രൂപീകരണ ആക്ഷൻ കമ്മിറ്റി ചെയർമാനായി മൂന്നു പതിറ്റാണ്ടുകാലം പ്രവർത്തിച്ച അദ്ദേഹം എംഎൽഎ പദവിയിൽ ഇരുന്ന് മലയോര താലൂക്ക് എന്ന ചിരകാല സ്വപ്‌നം പൂർത്തീകരിക്കുന്നതിനും നേതൃത്വം നൽകി. കൂടാതെ കേരളത്തിലെ താലൂക്കുകൾ വിഭജിച്ച് 12 താലൂക്കുകൾ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ഗവൺമെന്‍റ് തലത്തിൽ തീരുമാനമെടുക്കുന്നതിലും മികച്ച രീതിയിലാണ് സണ്ണി ജോസഫ് പ്രയത്നിച്ചത്.ഇപ്പോഴിത മലയോര മേഖലയിൽ നിന്നും വന്ന് കോൺ​ഗ്രസിന്റെ തലപ്പത്തെത്തിയിരിക്കുകയാണ് സണ്ണി ജോസഫ്.