ന്യൂഡൽഹി: ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ. ജമ്മുകശ്മീരിലെ റിയാസി ജില്ലയിലുള്ള അണക്കെട്ടിന്റെ 3 ഗേറ്റുകളാണ് തുറന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഡാമിന് സമീപത്തുള്ള പാക്കിസ്ഥാൻ പ്രദേശങ്ങൾ പ്രളയഭീതിയിലാണെന്നാണ് റിപ്പോർട്ട്.
https://x.com/ANI/status/1920443872963879259?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1920443872963879259%7Ctwgr%5E6341ba8660ec5f5765c7b11ed244b2ce21ad64f7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2025%2F05%2F08%2Findia-launches-attacks-on-pakistan.html
അതേസമയം, പ്രശ്നങ്ങൾ വഷളാക്കുന്നതിനല്ല, പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് അതേ തീവ്രതയിൽ തിരിച്ചടി നൽകുക മാത്രമാണ് ഇന്ത്യ ചെയ്യുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വളരെ നിയന്ത്രിതമായി മാത്രമാണ് ഇന്ത്യയുടെ പ്രത്യാക്രമണം. തീവ്രവാദ കേന്ദ്രങ്ങളിൽ മാത്രമാണ് ആക്രമണം നടത്തിയിട്ടുള്ളത്. എന്നാൽ സാധാരണക്കാരെയും നഗരങ്ങളെയും ആക്രമിച്ചാൽ അതിശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ആക്രമണത്തിൽ പങ്കില്ലെന്നു പറഞ്ഞ് കൈകഴുകുകയാണ്. പാക്കിസ്ഥാനിൽ ഭീകരർ ഇല്ലെന്നാണ് പാക്ക് ഇൻഫർമേഷൻ മന്ത്രി പറഞ്ഞത്. എന്നാൽ ആഗോള ഭീകരവാദത്തിന്റെ ഉറവിടമെന്ന പാക്കിസ്ഥാന്റെ ‘കുപ്രസിദ്ധി’ തെളിയിക്കാനാകുന്ന രേഖകൾ ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനാകെ ലഭ്യമാണ്. ലോകത്തു നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന്റെ പങ്കു തെളിഞ്ഞിട്ടുണ്ട്. ഉസാമ ബിൻലാദൻ എവിടെയായിരുന്നു എന്നും അയാളെ രക്തസാക്ഷി എന്നു വിളിച്ചതും ആരായിരുന്നു എന്ന് ഞാൻ പറയേണ്ടതില്ലെന്നും വിക്രം മിസ്രി പറഞ്ഞു.
















