Tech

ഗൂ​ഗിളിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ഇത്തവണ പണി പോയത് 200 പേർക്ക്

ടെക്ക് ഭീമന്മാരായ ​ഗൂ​ഗിൾ വീണ്ടും കൂട്ട പിരിച്ചുവിടൽ. ഇത്തവണ 200 പേരെയാണ് ആ​ഗോളതലത്തിൽ പിരിച്ചുവിട്ടത്.ആൻഡ്രോയിഡ്, പിക്സൽ സ്മാർട്ട്‌ഫോണുകൾ, ക്രോം ബ്രൗസർ എന്നിവയിൽ പ്രവർത്തിക്കുന്ന ടീമുകൾ ഉൾപ്പെടുന്ന പ്ലാറ്റ്‌ഫോംസ് ആൻഡ് ഡിവൈസസ് വിഭാഗത്തിലെ നൂറുകണക്കിന് ജീവനക്കാരെ ഗൂഗിൾ അടുത്തിടെ പിരിച്ചുവിട്ടിരുന്നു.മ്പനി എഐ വികസനത്തിലേക്കും ഡാറ്റാ സെന്ററുകളിലേക്കും നിക്ഷേപങ്ങൾ നടത്തുമ്പോൾ മറ്റ് മേഖലകളിലെ നിക്ഷേപങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാ​ഗമായാണ് പിരിച്ചുവിടൽ എന്നാണ് സൂചന. ടെക് വ്യവസായത്തിലെ തന്നെ ഒരു വലിയ പ്രവണതയുടെ ഭാഗമാണിത്. നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും മുൻഗണന നൽകുക എന്നതാണ് അടിസ്ഥാനപരമായി കമ്പനികളുടെ ലക്ഷ്യം.ഉപഭോക്താക്കളെ വേഗത്തിലും ഫലപ്രദമായും സേവിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നതിനായി ടീമുകളിലുടനീളം ചെറിയ മാറ്റങ്ങൾ വരുത്തുകയാണെന്ന് ​ഗൂ​ഗിൾ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയിട്ടുണ്ട്. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 2024 ഡിസംബർ 31 വരെ ​ഗൂ​ഗിളിലെ ജീവനക്കാരുടെ എണ്ണം 183,323 ആണ്. 2023 ജനുവരിയിൽ, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12,000 ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. ആഗോളതലത്തിലുള്ള ​ഗൂ​ഗിളിൻ്റെ ജീവനക്കാരുടെ ഏകദേശം 6% വരും ഇത്. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം