india

ലഹോറിൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി; ഇസ്‌ലാമാബാദിലും ആക്രമണം തുടർന്ന് ഇന്ത്യ

ന്യൂഡൽഹി: പാക്ക് പ്രകോപനത്തിനു മറുപടിയായി ലഹോറിൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ലഹോറിലും ഇസ്‌ലാമാബാദിലും ഇന്ത്യയുടെ ‘സ്ട്രൈക്ക്’. അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമായി ഒട്ടേറെ ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. സംഘർഷ സാഹചര്യം വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മൂന്ന് സേനകളുടെയും മേധാവിമാരും സംയുക്ത സൈനിക മേധാവിയും യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചു.