Kerala

മലപ്പുറത്തെ നിപ സ്ഥിരീകരണം; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റിവെച്ചു

വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സർക്കാർ വാർഷിക പരിപാടി മാറ്റിവെച്ചു.

ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്ക് നിപ സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം തീയതി ആണ് ഇവർക്ക് നിപ രോഗ ലക്ഷണങ്ങൾ തുടങ്ങുന്നത്.

വളാഞ്ചേരി സാമൂഹികരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ യുവതിയെ പിറ്റേ ദിവസം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂനെ വൈറോളജി ലാബിൽ നിന്ന് ഫലം പുറത്തുവന്നതിന് ശേഷമാണ് നിപ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും മലപ്പുറത്ത് ചേർന്ന ഉന്നത യോഗത്തിനുശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

Latest News