India

പഞ്ചാബിൽ പാക് മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി

പഞ്ചാബിലെ ഹോഷിയാർപൂരിൽ പാകിസ്ഥാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഹോഷിയാർപൂരിയിൽ കുന്നിൻ പ്രദേശത്തുനിന്നാണ് മിസൈൽ ഭാഗങ്ങൾ കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ പ്രാദേശിക പൊലീസ് സ്ഥലത്തെത്തി.

ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ ഭരണകൂടം ആവശ്യപ്പെട്ടു. ഇന്ത്യ വെടിവെച്ചിട്ട പാകിസ്ഥാന്റെ മിസൈൽ ഭാഗമാണ് കണ്ടെത്തിയത്. ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെയെല്ലാം ഇന്നലെ രാത്രി സൈന്യം പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യയിലെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിടാൻ പാകിസ്ഥാൻ ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Latest News