രാജസ്ഥാനിലെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്കു മടങ്ങി.
പാക്ക് ഷെല്ലാക്രമണ ഭീതിയേത്തുടർ ന്നുണ്ടായ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.
ജയ്സാൽമീറിൽ ഇൻഡ്യൻ സേനയുടെ താവളത്തെ ലക്ഷ്യമാക്കിയാണ് പാക്ക് ഷെല്ലാക്രമണം നടന്നതെങ്കിലും മറ്റു പ്രദേശങ്ങളിലും അതിൻ്റെ പ്രതിഫലനങ്ങൾ ഉണ്ടായി. ഇൻഡ്യൻ സേനയുടെ കടുത്ത പ്രതിരോധം ഇവിടെ നടക്കുന്നുണ്ട്. ഈപ്രതികൂല സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻസജീവ് പറഞ്ഞു.
മികച്ച വിജയം നേടിയ ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ
ആൻ . സജീവ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായകൻ രഞ്ജിത്ത് സജീവ് ആണ്. മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവികൂടിയാണ് ഹാഫ്.
നൂറ്റിഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന തായിരുന്നു ഇവിടുത്തെ ചിത്രീകരണം. ഏപ്രിൽ ഇരുപത്തിയെട്ടിനാണ് ചിത്രീകരണം ആരംഭിച്ചത്. യൂറോപ്പിലും കേരളത്തിലും ചിത്രീകരണ മുണ്ട്. വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
content highlight: HALF MOVIE