Tech

7000 mAh ബാറ്ററി ലൈഫ്; അത്യു​ഗ്രൻ ക്യാമറ; ഐക്യു നിയോ 10 മെയ് 26 ന് എത്തും | IQOO NEO 10

ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലുമായിരിക്കും ഫോൺ ലഭ്യമാകുക

ഐക്യൂവിന്റെ പുതിയ മോഡൽ‌ വിപണിയിലെത്തുന്നതായി റിപ്പോർട്ടുകൾ. നിയോ 10 മെയ് 26 നാണ് രാജ്യത്ത് എത്തുന്നത്. ഐക്യൂ Z10 ടർബോ പ്രോ എന്ന മോഡലിന് സമാനമാണ് നിയോ 10. സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പും ക്യു 1 സൂപ്പർ കമ്പ്യൂട്ടിംഗ് ചിപ്പുമയിരിക്കും ഉണ്ടായിരിക്കുക എന്നാണ് ടെക്ക് വിദ​ഗ്ധർ പറയുന്നത്.

ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലുമായിരിക്കും ഫോൺ ലഭ്യമാകുക. ഫ്രണ്ട് കാമറ ഒഴിച്ച് ബാക്കി ഉള്ള എല്ലാ ഫീച്ചറുകളും ഏകദേശം ഐക്യൂ Z10 ടർബോ പ്രോയിക്ക് സമാനമായിരിക്കും ഉണ്ടായിരിക്കുക. ടൈറ്റാനിയം ക്രോം, ഇൻഫെർണോ റെഡ് എന്നീ നിറങ്ങളിലായിരിക്കും ഫോൺ എത്തുക. ലീക്കഡ് റിപ്പോർട്ടുകൾ പ്രകാരമുള്ള ഫോണിന്റെ ഫിച്ചറുകൾ ഇപ്രകരമാണ്. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 15 ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക.

ഫ്രണ്ട് കാമറ 32MP ആയിരിക്കും. ഡ്യുവൽ റിയർ കാമറയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. 50MP മെയിൻ കാമറയും ഒപ്പം 8MP അൾട്രാ- വൈഡ് ആംഗിളുമായിരിക്കും ഉണ്ടായിരിക്കുക. 7000mAh ബാറ്ററിയാകും ഫോണിൽ സജ്ജീകരിച്ചിരിക്കുക. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ടാകും.

content highlight: IQOO NEO 10

Latest News