എല്ലാ വീടുകളിലും ഒരുപോല കെട്ടികൂടി കിടക്കുന്ന സാധനമാണ് ചിരട്ട. പണ്ടുകാലങ്ങളിൽ തെങ്ങ് വീടുകളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചിരട്ടയും ആവശ്യത്തിനേറെയുണ്ട്. എന്നാൽ ആ കാലത്ത് ചിരട്ടയ്ക്ക് വ്യാപാര സാധ്യത ഉണ്ടായിരുന്നെങ്കിലും നന്നേ കുറവായിരുന്നു. എന്നാൽ ഇന്ന് കാലം മാറിയതോടെ ചിരട്ടയ്ക്കും ഡിമാന്റ് ഇരട്ടിയായെന്ന് പറയാം. വ്യാപാര രംഗത്തെ വിദഗ്ധരുടെ വാക്കുകൾ കടമെടുത്താൽ ചിരട്ടയുള്ളവരുടെ ശുക്രൻ ഉദിച്ചും എന്നും പറയാം.
മൂന്ന് മാസത്തിനിടെ ചിരട്ട വില വർധിച്ചത് രണ്ടിരട്ടിയിലധികമാണ്. ഇപ്പോള്‍ കിലോയ്ക്ക് 27 രൂപ ചിരട്ടക്ക് ലഭിക്കും. ജനുവരി- ഫെബ്രുവരിയില്‍ കിലോഗ്രാമിന് 8- 9 രൂപ മാത്രമായിരുന്നു. ആവശ്യം വര്‍ധിച്ചതും തേങ്ങയുടെ ലഭ്യത കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് ഇടയാക്കിയത്. ചിരട്ടക്കരി ചിക്കനും ബീഫും ഫിഷും ഗ്രില്ലടിക്കാൻ മാത്രമല്ല ജലശുദ്ധീകരണത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വിദേശികളാണ് ചിരട്ടക്കരി ഇങ്ങനെ ഉപയോഗിക്കുന്നത്. അതിനാൽ ഇറ്റലി, ജര്‍മനി, ചൈന എന്നിവിടങ്ങളിലേക്കു ചിരട്ടക്കരിയുടെ കയറ്റുമതി വര്‍ധിച്ചു. കേരളത്തിലെ മൊത്തക്കച്ചവടക്കാർ കിലോഗ്രാമിനു 31 രൂപ നിരക്കിലാണ് തമിഴ്‌നാട്ടിൽ ചിരട്ട വില്‍ക്കുന്നത്. കർണാടകയിലെ ചിരട്ടക്കരി ഫാക്ടറികളിലേക്കും ഇവിടെ നിന്ന് ലോഡുകൾ പോകുന്നുണ്ട്.
content highlight: Coconut shell