Kerala

കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക് പരിക്ക്

എറണാകുളം കാലടിയിൽ കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. ചീനം ചിറസ്വദേശികളായ കുഞ്ഞുമോൻ കെ എ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കാലടി പ്ലാൻ്റേഷനിൽ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചത്.

ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് കാട്ടുപന്നി വട്ടം ചാടുകയായിരുന്നു. കുഞ്ഞുമോന്റെ പരിക്ക് ഗുരുതരമാണ്. സുമയ്ക്ക് കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്.

പ്രദേശത്ത് വന്യ ജീവി ആക്രമണം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. വന്യജീവി ആക്രമണം തടയാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Latest News