ചേരുവകൾ
ബീറ്റ്റൂട്ട് – 1 കപ്പ്
വെള്ളം – 1കപ്പ്
എലക്കപ്പൊടി – 1/2 ടീസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
കോൺഫ്ളർ(ചോളപ്പൊടി )- 2 1/2 ടേബിൾസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് ചെറുതായി അറിഞ്ഞത് – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ബീറ്റ്റൂട്ട് മിക്സിയുടെ ജാറിലിട്ട് നന്നായി ഒന്ന് അരച്ചെടുക്കുക അതിലേക്ക് അരകപ്പ് വെള്ളം കൂടി ഒഴിച്ച് ഒന്നുകൂടെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഈ മിക്സ് ഒരു അരിപ്പയിൽ കൂടി ഒഴിച്ച് മാക്സിമം നീര് അരിച്ചെടുക്കുക.ഇനി ഇതിലേക്ക് അര കപ്പ് വെള്ളവും, പഞ്ചസാരയും, കോൺഫ്ളർ കൂടി ഇട്ട് നന്നായി കട്ടകളില്ലാതെ ഇളക്കി പാനിലേക്ക് ഒഴിച്ച് ഒന്ന് കുറുക്കി എടുക്കുക. നന്നായിട്ട് ഒന്ന് കുറുകി വരുമ്പോൾ അതിലേക്ക് നെയ്യും, എലക്കപ്പൊടിയും, അണ്ടിപരിപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് പാനിൽ നിന്ന് വിട്ടുവെരുന്ന പരുവമാകുമ്പോൾ നെയ്യ് തടവിയ ഒരു ബൗളിലേക്ക് ഒഴിച്ച് തണുത്തതിന് ശേഷം കട്ട് ചെയ്ത് സേർവ് ചെയ്യാവുന്നതാണ്