ഇന്നലെ രാത്രിക്കും ഇന്ന് പുലര്‍ച്ചയ്ക്കും ഇടയില്‍ പാകിസ്ഥാന്‍ നടത്തിയ എല്ലാ ഡ്രോണ്‍ ആക്രമണങ്ങളെയും വെടിനിര്‍ത്തല്‍ ലംഘനങ്ങളെയും ചെറുക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ രാത്രിയിലും പുലര്‍ച്ചയുമായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഒന്നിധികം ആക്രമണങ്ങള്‍ നടത്തി. ജമ്മുകശ്‌മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരവധി വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയതായും സൈന്യം വെളിപ്പെടുത്തി. നിയന്ത്രണ രേഖയിലെ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ തദ്ദേശ നിർമ്മിത ആകാശ് മിസൈലും നിർണായകമായി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ 24 നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ 500 ഓളം ചെറിയ ഡ്രോണുകളെയാണ് വിന്യസിപ്പിച്ചത്
L70, ZU-23, ഷിൽക്ക, ആകാശ് എന്നിവയുൾപ്പെടെ നിരവധി മിസൈൽ വിരുദ്ധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യവും വ്യോമസേനയും പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം വിജയകരമായി പരാജയപ്പെടുത്തുകയായിരുന്നു.