കൊച്ചി: പ്ലേഓഫിനായുള്ള ടീമുകളുടെ കടുത്തപോരാട്ടവുമായി ടാറ്റ ഐപിഎല്‍ 2025 സീസണ്‍ പുരോഗമിക്കുന്നതിനിടെ തങ്ങളുടെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധന്‍ ധനാ ധന്‍ (ജെഡിഡിഡി) ന്‍റെ ആദ്യ വിജയിയെ പ്രഖ്യാപിച്ച് ജിയോസ്റ്റാര്‍. ഒഡീഷയിലെ ഭദ്രക് സ്വദേശിയായ രാജ്കിഷോര്‍ ഖുന്തിയ ഈ സീസണിലെ ഫ്രീ ടു പ്ലേ മത്സരത്തിലൂടെ എസ്യുവി നേടുന്ന ആദ്യ വ്യക്തിയായി.
ഹാര്‍ദിക് പാണ്ഡ്യയുടെയും മുംബൈ ഇന്ത്യന്‍സിന്‍റെയും കടുത്ത ആരാധകനായ രാജ്കിഷോര്‍, ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളാണ് ജിയോഹോട്ട്സ്റ്റാറില്‍ ക്രിക്കറ്റും മറ്റ് സ്പോര്‍ട്സ് ഉള്ളടക്കങ്ങളും കാണാന്‍ അദ്ദേഹം ചെലവഴിടുന്നത്.
ഒരു എസ്യുവി നേടാനായതില്‍ ഏറെ സന്തോഷവുമുണ്ടെന്ന് രാജ്കിഷോര്‍ ഖുന്തിയ പ്രതികരിച്ചു. ഗ്രാമവാസികളിലൂടെയാണ് ജീത്തോ ധന്‍ ധനാ ധനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. അവരില്‍ പലരും കളിക്കുന്നത് കണ്ടപ്പോള്‍ എനിക്കും താല്‍പര്യമായി. അതിനുശേഷം ജിയോഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മത്സരം കളിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ടാറ്റ ഐപിഎല്‍ മത്സരങ്ങള്‍ കാണുമ്പോള്‍ തന്നെ സമ്മാനങ്ങളും ബ്രാന്‍ഡ് കൂപ്പണുകളും നേടാനുള്ള അവസരമാണ് ജീത്തോ ധന്‍ ധനാ ധന്‍ കാഴ്ച്ചക്കാര്‍ക്ക് നല്‍കുന്നത്. തത്സമയ പ്രവചനത്തെ അടിസ്ഥാനമാക്കിയുള്ള ലളിതമായ ചോദ്യങ്ങള്‍ കാഴ്ചാനുഭവം കൂടുതല്‍ ആവേശകരമാക്കുകയും ചെയ്യും.
കളി കാണുമ്പോള്‍ തന്നെ ഫോണ്‍ പോര്‍ട്രെയിറ്റ് മോഡില്‍ പിടിച്ച് ആപ്പിലെ ജീത്തോ ടാബില്‍ പോയി ഓരോ ഓവറിനും മുമ്പായി പ്രത്യക്ഷപ്പെടുന്ന ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. ഇതിനായി നാല് ഓപ്ഷനുകളും ഉണ്ടാവും. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം കാണുന്നവര്‍ക്ക് ക്യുആര്‍ കോഡ് അല്ലെങ്കില്‍ jeeto.jiohotstar.com എന്ന യുആര്‍എല്‍ വഴിയും തത്സമയ മത്സരങ്ങളില്‍ പങ്കെടുക്കാം.
18ാം സീസണിലെ ഓരോ മത്സരത്തിലും ഏറ്റവും ശരിയായ ഉത്തരങ്ങള്‍ നല്‍കിയ കാണികള്‍ക്ക് സ്മാര്‍ട്ട് ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവയുള്‍പ്പെടെ നൂറ് സമ്മാനങ്ങളും ഇതിനകം നല്‍കിയിട്ടുണ്ട്.