Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ ദേശീയസംസ്ഥാന മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടി അദ്ധ്യക്ഷന്മാരുമായിട്ടുള്ള കൂടിക്കാഴ്ച തുടരുന്നു. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അഭിപ്രായവും നിര്‍ദ്ദേശങ്ങളും ഇലക്ഷന്‍ കമ്മീഷനുമായി നേരിട്ട് പങ്കുവയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച സംഘടിപ്പിക്കപ്പെടുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തി. ബി എസ് പി നേതാവ് മായാവതിയുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച.

40 മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ (CEO), 800ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ (ERO) , 3,879ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ERO), എന്നിവര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ യോഗങ്ങള്‍ ഉള്‍പ്പെടെ 4 ,719 സര്‍വ്വകക്ഷി യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ 28 ,000 ത്തിലധികം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.ഇലക്ഷന്‍ കമ്മീഷണര്‍ മാരായ ഡോ.സുഖ്ബീര്‍ സിംഗ് സന്ധു, ഡോ.വിവേക് ഷേണോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.