ചേരുവകൾ
വീറ്റ് ബ്രെഡ് – 4
ബട്ടർ – 2 ടേബിൾസ്പൂൺ
സവാള – 1 ചെറുതായി അറിഞ്ഞത്
പച്ചമുളക് – 2 ചെറുതായി അറിഞ്ഞത്
കറിവേപ്പില- ആവിശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
ഉപ്പ് – ആവിശ്യത്തിന്
മുളക്പ്പൊടി – 1 ടീസ്പൂൺ
പാവ് ബജി മസാല പൊടി- 1 ടീസ്പൂൺ
തക്കാളി – 1 ചെറുതായി അറിഞ്ഞത്
മല്ലിയില – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം വീറ്റ് ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി കട്ട് ചെയ്ത് മാറ്റി വെയ്ക്കുക. ശേഷം പാൻ ചൂടാക്കി അതിലേക്ക് ബട്ടർ ഇട്ട് അതൊന്ന് ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും, പച്ചമുളകും ആവിശ്യത്തിന് കറിവേപ്പിലയും ഇട്ട് ഇളക്കുക. സവാള ചെറുതായ് ഒന്ന് വഴണ്ട് വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. കൂടെ ആവിശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇനി മുളകുപൊടി, പാവ് ബാജി മസാല കൂടി ചേർത്ത് നന്നായി ഇളക്കി പൊടികളുടെ പച്ചമണം മാറിവരുമ്പോൾ അതിലേക്ക് തക്കാളി കൂടി ചേർത്ത് വഴറ്റുക. ഇനി കുറച്ചു മല്ലിയില കൂടി ചേർത്ത് ഇളക്കിയതിന് ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ബ്രെഡ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്ത് അടുപ്പിൽ നിന്ന് മാറ്റാം.