ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) മെയ് 9 മുതല്‍ മെയ് 14 വരെ നടത്താനിരുന്ന സിഎ ഫൈനല്‍, ഇന്റര്‍മീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷന്‍ കോഴ്സ് പരീക്ഷകളുടെ ശേഷിക്കുന്ന പേപ്പറുകളുടെ പരീക്ഷാ മാറ്റിവച്ചു.
പുതുക്കിയ തീയതികള്‍ യഥാസമയം അറിയിക്കുമെന്ന് ICAI അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റായ icai.org പതിവായി സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
സിഎ മെയ് 2025 ടൈംടേബിള്‍ അനുസരിച്ച് സിഎ ഫൈനല്‍ ഗ്രൂപ്പ് I പരീക്ഷകള്‍ മെയ് 2, 4, 6 തീയതികളില്‍ നടന്നിരുന്നു. ഗ്രൂപ്പ് II മെയ് 8, 10, 13 തീയതികളിലാണ് നിശ്ചയിച്ചിരുന്നത്. ഇന്റര്‍മീഡിയറ്റ് തലത്തില്‍, ഗ്രൂപ്പ് I പേപ്പറുകള്‍ മെയ് 3, 5, 7 തീയതികളില്‍ നടന്നു. സിഎ ഫൗണ്ടേഷന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല, അവ മെയ് 15, 17, 19, 21 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ നടക്കും.
അബുദാബി, ബഹ്റൈന്‍, ദോഹ, ദുബായ്, കാഠ്മണ്ഡു (നേപ്പാള്‍), കുവൈറ്റ്, മസ്‌കറ്റ്, റിയാദ് (സൗദി അറേബ്യ), തിംഫു (ഭൂട്ടാന്‍) തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലാണ് ഈ പരീക്ഷകള്‍ നടത്തുന്നത്.
ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷകള്‍ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാം. എന്നിരുന്നാലും, ഇന്റര്‍നാഷണല്‍ ടാക്സേഷന്‍ പരീക്ഷ ഇംഗ്ലീഷില്‍ മാത്രമായിരിക്കും നടത്തുക.