ചേരുവകൾ
ശർക്കര – 1/2 കപ്പ്
വെള്ളം – 1/2 കപ്പ്
നെയ്യ് – 1 ടേബിൾസ്പൂൺ
പഴം – 2 എണ്ണം
തേങ്ങ ചിരകിയത് – 1/2 കപ്പ്
റാഗിപ്പൊടി – 1/2 കപ്പ്
അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് – 2 ടേബിൾസ്പൂൺ
ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് ശരക്കരയും വെള്ളവുമൊഴിച്ചു ശർക്കര പാനിയാക്കി അരിച്ചു മാറ്റി വെക്കുക. ശേഷം അതേ പാനിലേക്ക് നെയ്യ് ഒഴിച്ച് അതൊന്ന് ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പഴം ചേർത്ത് നന്നായി വഴറ്റാം. പഴം നന്നായി ഉടഞ്ഞു വരുമ്പോൾ അതിലേക്ക് തേങ്ങ ചേർത്ത് ഇളക്കാം. ഇനി ഇതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം രാഗിപ്പൊടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് നട്സും, ഏലക്ക പ്പൊടിയും ചേർത്ത് ഇളക്കി പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ അടുപ്പിൽ നിന്ന് വെയ്ക്കാം.ചെറുതായി തണുത്തതിന് ശേഷം.ഈ മിക്സ് വാഴയിലയിൽ ഇലയടക്ക് പരുത്തുന്ന പോലെ പരത്തി ചെറുതായി റോൾ ചെയ്ത് മടക്കി അവിയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുക്കാം.