ഡൽഹി: ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. 26 സ്ഥലങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ തകര്‍ത്തു. വിവിധ ഇടങ്ങളിലായി 100 ഡ്രോണുകൾ ഇന്ത്യൻ സേന തകർത്തു. പൂഞ്ച് മേഖലയിൽ ശക്തമായ വെടിവെപ്പുണ്ടായി. അതിർത്തിയിലെ ചില പാക് പോസ്റ്റുകളും ഇന്ത്യൻ സേന തകർത്തു.
ഇന്ത്യൻ അതിർത്തികളിൽ തുടരെ പ്രകോപനമുണ്ടാക്കുകയാണ് പാകിസ്താൻ. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളിൽ ആക്രമണശ്രമമുണ്ടായി. പാകിസ്‍താന്‍റെ ഡ്രോൺ ആക്രമണത്തെ നിലം തൊടിയ്ക്കാൻ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അനുവദിച്ചില്ല. ശ്രീനഗർ, ബാരാമുള്ള, സോപോർ, കുപ്‌വാര എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. പഞ്ചാബ് അതിർഥി മേഖലയിൽ കനത്ത ആക്രമണശ്രമമാണ് പാകിസ്താന്‍റെ ഭാഗത്തു നിന്നുണ്ടായത്. തകർന്ന ഡ്രോണുകളുടെ അവശിഷ്ടം വീണ് ഫിറോസ്പൂരിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
അതിനിടെ, പാകിസ്താന്റെ വ്യോമപാത പൂര്‍ണമായും അടച്ചു. നൂര്‍ഖാന്‍, റഫീഖി, മുരിദ് എയര്‍ബേസുകള്‍ അടച്ചു. പാക് വ്യോമപാത പൂര്‍ണമായും അടച്ചു. അതേസമയം, ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനവും പാകിസ്ഥാന്‍ രാത്രി ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങള്‍ അടച്ചത്.
ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്സാല്‍മിര്‍, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്.