ഡൽഹി: പാകിസ്താന് 8500 കോടിയുടെ ഐഎംഎഫ് സഹായം. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് പാകിസ്താന് സഹായം നൽകിയത്. ഐഎംഎഫ് പാകിസ്ഥാന് ധനസഹായം നൽകാൻ തീരുമാനിച്ചതിൽ കടുത്ത വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള. പ്രദേശത്തെ പല പ്രദേശങ്ങളെയും തകർക്കാൻ അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ വാങ്ങിയതിനുള്ള പണം തിരിച്ചടയ്ക്കാനാണ് ഇത് ഉപയോഗിക്കപ്പെടുകയെന്ന് ഒമര്‍ പറഞ്ഞു.
ഏഴു ബില്യൺ ഡോളറിന്‍റെ വായ്പയുടെ രണ്ടാം ഗഡുവാണ് നൽകിയത്. ഐഎംഎഫിന്‍റെ വായ്പ നേരത്തെ പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. പണം പാകിസ്താൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പലിശ വായ്പയാണ് അന്തർദേശീയ മോണിറ്ററി ഫണ്ട് നൽകിയിരിക്കുന്നത്. അടിയന്തര സഹായം 1 ബില്യൺ ഉടൻ നൽകും.
അതേസമയം ജമ്മു കശ്മീരിന് പുറമെ പഞ്ചാബ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പാകിസ്താൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. നിയന്ത്രണരേഖയിൽ പലയിടത്തും ഇടയ്ക്കിടെ വെടിവെപ്പ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉധംപൂരിൽ സ്ഫോടന ശബ്ദത്തിനു ശേഷം പുക ഉയർന്നു.