കൊച്ചി: കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് അപകടം. ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. 28 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വരുകയായിരുന്നു ബസ്. പരിക്കേറ്റവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളവർ. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.