കുട്ടികൾക്ക് പ്രിയപ്പെട്ട ഒരു ചിക്കൻ പോപ്പ് കോണിന്റെ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കൻ എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കി വയ്ക്കണം. രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച ശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. ഒരു വലിയ ബൗളിൽ മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ഓരോന്നായി ഇട്ടു കുടഞ്ഞെടുത്തു മാറ്റി വയ്ക്കണം. ഇങ്ങനെ എല്ലാ കഷണങ്ങളിലും മാവു പുരട്ടിയ ശേഷം പത്തു മിനിറ്റ് വയ്ക്കുക. ശേഷം മാറ്റി വച്ചിരിക്കുന്ന കഷണങ്ങൾ വീണ്ടും മുട്ട മിശ്രിതത്തിൽ മുക്കി ഒന്നു കൂടി മൈദ മിശ്രിതത്തിൽ ഇട്ടു കുടഞ്ഞെടുക്കണം. ഇത് ചൂടായ എണ്ണയിൽ വറുത്തു കോരി സോസിനൊപ്പം വിളമ്പാം.