അപ്പത്തിനും പുട്ടിനുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ കറി ഉണ്ടാക്കിയാലോ? രുചികരമായ കടലക്കറിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കടല-ഒരു കപ്പ്
- ഉരുളക്കിഴങ്ങ്-ഒന്ന്
- ഇഞ്ചി-ഒരു ചെറിയ കഷണം
- പച്ചമുളക് –ഒന്ന്
- തക്കാളി-ഒന്ന്
- മുളകുപൊടി-ഒരു ടീസ്പൂണ്‍
- മഞ്ഞൾപൊടി -അര ടീസ്പൂൺ
- മല്ലിപൊടി -രണ്ട് ടിസ്പൂണ്‍
- ഗരംമസാല-ഒരു ടിസ്പൂണ്‍
- വെള്ളം –ആവശ്യത്തിന്
- ഉപ്പ്-പാകത്തിന്
- കടുക് -അരടിസ്പൂണ്‍
- ചുവന്നുള്ളി-ആറു
- ഉണക്കമുളക്-രണ്ട്(വറ്റൽമുളക്)
- കറിവേപ്പില- രണ്ട് തണ്ട്
- വെളിച്ചെണ്ണ-രണ്ട് ടേബിള്സ്പൂ ണ്
- തേങ്ങ –അര മുറി തേങ്ങ
തയ്യാറാക്കുന്ന വിധം
കടല തലേ ദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കുക,കുതിരാന്‍ വേണ്ടിയാണു ഇങ്ങനെ ചെയുന്നത്. ഒരു ചീനച്ചട്ടിയില്‍ തേങ്ങ വറുക്കുക.അല്പം വെളിച്ചെണ്ണയും തൂവികൊടുത്താല് വേഗം വറുത്തുകിട്ടും. ചെറുതീയിലാണ് തേങ്ങ വറുക്കേണ്ടത്.കരിയാതെ നോക്കണം. വഴണ്ട് ഏകദേശ ബ്രൌണ്‍ നിറമാവുമ്പോള്‍ അതിലേക്കു മുളകുപൊടിയും മല്ലിപൊടിയും ചേര്‍ത്തു ചൂടാക്കി തീ ഓഫ് ചെയ്തു ഇളക്കി മാറ്റി വയ്ക്കുക.എന്നിട്ട് മിക്സിയില്നന്നായി അരച്ചു പേസ്റ്റ് പോലെ ആക്കുക.
ഒരു പ്രഷര്‍ കുക്കെറില് കടലയും മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷണങ്ങളും പച്ചമുളകും, തക്കാളിയും, ചുവന്നുള്ളിയും, ഇഞ്ചിയും തേങ്ങ വറുത്തുഅരച്ച കുറച്ചു അരപ്പും മഞ്ഞൾപൊടിയും ചേര്‍ത്തു വയ്ക്കുക. ഒന്നോ രണ്ടോ വിസില്‍ മതി ആവും വേവാന്‍. പ്രഷര്‍ പോയിക്കഴിയുമ്പോള്‍ അതിലേക്കു തേങ്ങ വറുത്തരച്ച ബാക്കി അരപ്പും ഗരംമസാലയും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക്,ചുവന്നുള്ളി,ഉണക്കമുളക്,കറിവേപ്പില താളിച്ച് കറിയില്‍ ചേർക്കുക. രുചികരമായകടലകറി റെഡി.