വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു ചെമ്മീൻ വാടാ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ചെമ്മീന്‍ -20 എണ്ണം
- മുളക് പൊടി -രണ്ട് ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- മൈദ -ഒരു കപ്പ്
- മുട്ട -ഒരെണ്ണം
- കറിവേപ്പില -രണ്ട് തണ്ട് മുറിച്ചത്
- വലിയ ജീരകപ്പൊടി -അര ടീസ്പൂണ്‍
- റൊട്ടിപ്പൊടി -ആവശ്യത്തിന്
- എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെമ്മീന്‍ ഉപ്പും മുളകും പുരട്ടി പകുതി വേവിച്ചെടുക്കുക. നാലു മുതല്‍ ഏഴ് വരെയുള്ള ചേരുവകള്‍ യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കുക. വേവിച്ച ചെമ്മീന്‍ ഈ കൂട്ടില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.