Kerala

ഇന്ത്യ-പാക്ക് യുദ്ധസമാന അന്തരീക്ഷം: കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം ?; മുന്നറിയിപ്പ് സയറണ്‍ മുഴങ്ങിയാല്‍ കുടുംബങ്ങള്‍ സ്വീകരിക്കാണ്ടേ മുന്‍കരുതലുകള്‍; ദുരന് നിവാരണ അതോറിട്ടി പറയുന്നു

രാജ്യം ഒരു യുദ്ധ മുഖത്താണ്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഷെല്ലാക്രമണവും, മിസൈല്‍ തൊടുത്തു വിടുകയും, ഡ്രോണ്‍ ആക്രമണങ്ങളും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. അതിനെല്ലാം കനത്ത പ്രതിരോധവും തിരിച്ചടിയും നല്‍കിക്കൊണ്ടാണ് ഇന്ത്യന്‍ സൈന്യം മറുപടി കൊടുക്കുന്നത്. യുദ്ധം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആയതു കൊണ്ട് നമ്മള്‍ സുരക്ഷിതരാണെന്നു കരുതുക വയ്യ.

രാജ്യം യുദ്ധമുഖത്താണെങ്കില്‍ രാജ്യത്തെ പൗരന്‍മാരെല്ലാം യുദ്ധമുഖത്തു തന്നെയാണെന്ന് ചിന്തിക്കണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും, സംസ്ഥാനങ്ങളിലെ എല്ലാ ഭരണാധികാരികളും ഒരുപോലെ ജാഗ്രത പാലിക്കണം. ഇതിനു മുന്നോടിയായാണ് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടികള്‍ എല്ലാം നിര്‍ത്തിവെച്ചത്. ഇന്നലെയാണ് ആ തീരുമാനം വന്നത്. മുഖ്യമന്ത്രിതന്നെ വാര്‍ഷികാഘോഷ പരിപാടിയുടെ വേദിയില്‍ ഇത് പ്രഖ്യാപിക്കുകയും ചെയ്ത് മാതൃകയായി.

ഇതിനു പിന്നാലെയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നല്‍കുന്നത്. വ്യോമാക്രമണ മുന്നറിയിപ്പ് സയറണ്‍ മുഴങ്ങാന്‍ ഉള്ള സാധ്യത പരിഗണിച്ച് കുടുംബങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലും, സയറണ്‍ മുഴങ്ങിയാല്‍ സ്വീകരിക്കേണ്ട നടപടികളുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഈ മുന്‍ കരുതലുകള്‍ വേഗത്തില്‍ തയ്യാറാക്കി വെയ്ക്കാനുള്ള മനസ്സും ശ്രമവും ജനങ്ങലില്‍ നിന്നുണ്ടാകണം.

മുന്‍കരുതലുകള്‍ എടുക്കേണ്ടവര

  • ഒരാഴ്ച ഭക്ഷണം തയ്യാറാക്കാന്‍ ആവശ്യമായ പലവ്യഞ്ജനങ്ങള്‍, എണ്ണ, ഗ്യാസ് എന്നിവ കരുതുക
  • ജലവും, ഡ്രൈ ഫുഡും, അടിസ്ഥാന മരുന്നുകളും അടങ്ങിയ ഒരു ഫാമിലി എമര്‍ജന്‍സി കിറ്റ് തയ്യാറാക്കുക (അനുബന്ധമായി നല്‍കിയിരിക്കുന്നു)
  • സയറണ്‍ സിഗ്‌നലുകള്‍ – 90 second നീണ്ടത് = അപകടം (അനുബന്ധമായി നല്‍കിയിരിക്കുന്നു – AlertSirenTone); 30
  • second ചെറുത് = സുരക്ഷിതം (അനുബന്ധമായി നല്‍കിയിരിക്കുന്നു – AllClearSirenTone)

    a. കട്ടിയുള്ള തിരശീലകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ ജനലുകള്‍ കാര്‍ഡ്‌ബോര്‍ഡ്/പാനലുകള്‍ ഉപയോഗിച്ച് മറയ്ക്കുക.
    b. വീടുകള്‍ക്ക് ഉള്ളിലും പുറത്തും ഉള്ള എല്ലാ വിളക്കുകളും ഓഫ് ചെയ്യുക.
    c. ജനലുകള്‍ക്കടുത്ത് ഫോണുകള്‍ അല്ലെങ്കില്‍ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
    d. ബാറ്ററി/സോളാര്‍ ടോര്‍ച്ച്, റേഡിയോ എന്നിവ കരുതിവയ്ക്കുക
    e. സുരക്ഷിതമായ അകത്താവളം അല്ലെങ്കില്‍ നിലവറ കണ്ടെത്തുക
    f. 90 second നീണ്ട സയറണ്‍ (അപകടം) കേട്ടാല്‍ ഉടന്‍ എല്ലാവരും സുരക്ഷിതമായ കെട്ടിടങ്ങളുടെ ഉള്ളിലേക്ക് മാറുക. റോഡിലും, തുറന്ന ഇടങ്ങളിലും നില്‍ക്കരുത്. വാഹനങ്ങള്‍ നിര്‍ത്തി സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറുക.
    g. അപകടം ഒഴിവാക്കുന്നതിന് ബ്ലാക്കൗട്ട് സമയത്ത് ഗ്യാസ്/ഇലക്ട്രിക് ഉപകരണങ്ങള്‍ ഓഫാക്കുക.
    h. ഇരുട്ട് സമയത്ത് കുട്ടികളും വളര്‍ത്തു മൃഗങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക.
    i. 30 second ഉള്ള സയറണ്‍ (സുരക്ഷിതം) കേട്ടാല്‍ മാത്രം പുറത്ത് വരുക.
    j. ഔദ്യോഗിക അപ്ഡേറ്റുകള്‍ക്കായി റേഡിയോ/ടിവി കാണുക (ഉദാ: AIR, ദൂരദര്‍ശന്‍).
    k. കുടുംബത്തോട് കൂടിയുള്ള ഡ്രില്‍ പരിശീലനം: വിളക്കുകള്‍ ഓഫ് ചെയ്യുക, 1-2 മിനിറ്റിനുള്ളില്‍ വീട്ടിനുള്ളിലെ സുരക്ഷിത മേഖലയിലേക്ക് പോവുക.

CONTENTH HIGH LIGHTS; India-Pakistan war: Alert issued in Kerala too?; Families should take precautions if warning siren sounds; Disaster Management Authority says