കോഴിക്കോട് ഉളളവർ ആണെങ്കിൽ ഈ ഹോട്ടൽ ഒന്ന് സന്ദർശിക്കേണ്ടത് തന്നെയാണ്. കോഴിക്കോട് തളി ക്ഷേത്രത്തിനടുത്തുള്ള കമല ഹോട്ടൽ. നേരത്തെ തന്നെ ഹോട്ടലിൽ എത്തിയാൽ പലതരം വിഭവങ്ങൾ കഴിക്കാം. ബ്രേക്ക്ഫാസ്റ്റ് ആയി നല്ല പൊറോട്ടയും നല്ല ചിക്കൻ സ്റ്റ്യൂവും കിഴങ്ങ് കറിയും ബീഫ് കറിയും കഴിക്കാൻ കിടിലൻ സ്വാദാണ്. സ്റ്റ്യൂ അല്പം ഏറിവുള്ളതാണ്. പൊറാട്ടയെ കുറിച്ച് പറയുകയാണെങ്കിൽ കിടിലനാണ്. ഒരുപാട് അടിക്കാതെ തയ്യാറാക്കിയ പൊറാട്ടയാണ്. ഇതുവരെ കഴിച്ചതിൽ ഏറ്റവും നല്ല പൊറോട്ട എന്ന് വേണമെങ്കിൽ പറയാം.
ബീഫ് കറിയും കിടിലൻ തന്നെ. ബീഫ് കറിയിൽ നല്ല മല്ലിയുടെ സ്വാദ് ഉണ്ട്. എല്ലാം നാടൻ രീതിയിൽ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ചായയും അടിപൊലിയാണ്. ബാജി പൂരിയുടെ കൂടെ കഴിക്കാൻ ആണ് സ്വാദ്. പഴം പൊരിയുടെയും ബീഫിൻ്റെയും കോംബിനേഷൻ പറയേണ്ടതില്ലല്ലോ.. കിടിലൻ സ്വാദാണ്.
ഇനി ഇതെല്ലാം കഴിച്ച് അല്പം മധുരം ആകാം എന്ന് തോന്നിയാൽ കമല ഹോട്ടലിൻ്റെ അടുത്ത് തന്നെ ഒരു പഴയ കടയുണ്ട്. നല്ല അവിൽ മിൽക്ക് കിട്ടുന്ന ഒരു കട. പുതിയപാലം ജുമാമസ്ജിദ് ൻ്റെ നേരെ ഓപോസിറ്റ് ഉള്ള ഒരു ചെറിയ കട. ഒരു പഴയ കട. പഴയകാല രീതിയിൽ എങ്ങനെയാണോ അവിൽ മിൽക്ക് തയ്യാറാക്കുന്നത് അതുപോലെ തന്നെയാണ് ഇത് തയ്യാറാക്കുന്നത്. വലിയ ഡെക്കറേഷനൊന്നുമില്ലാതെ തയ്യാറാക്കുന്ന ഒരു അവിൽ മിൽക്ക്. തണുപ്പിച്ച പഴം ഉടച്ച് ചേർത്ത് പഞ്ചസാരയും കപ്പലണ്ടിയും അവിലും പാലുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരു അവിൽ മിൽക്ക്. കൂടെ ബൂസ്റ്റും ചേർക്കും. ഒത്തിരി തിക്ക് ആയിട്ടുള്ള അവിൽ മിൽക്ക് അല്ല. നല്ല സ്വാദുള്ള ഒരു സിമ്പിൾ അവിൽ മിൽക്ക്. സാധാരണ അവിൽ മിൽക്ക് കഴിക്കുന്ന പോലെയുള്ള ഒരു മടുപ്പ് ഇതിനില്ല. കോഴിക്കോട് ഉളളവർ ആണെങ്കിൽ തീർച്ചയായും ഈ സ്ഥലം ഒന്ന് സന്ദർശിക്കേണ്ടത് ആണ്.
ഇനങ്ങളുടെ വില
1. പൊറോട്ട: 12.00 രൂപ
2. പഴംപൊരി: 12.00 രൂപ
3. ബീഫ് കറി: 110.00 രൂപ
4. ചിക്കൻ സ്റ്റ്യൂ: 120.00 രൂപ
5. വെജിറ്റബിൾ കറി: 35.00 രൂപ
6. ചായ: 10.00 രൂപ
വിലാസം: ഹോട്ടൽ കമല, തളി പുതിയപാലം റോഡ്, മൂരിയാട് പഴയ മരപ്പാലത്തിന് സമീപം, മൂരിയാട്, പുതിയപാലം, പാളയം, കോഴിക്കോട്, കേരളം 673002
ഫോൺ നമ്പർ: 9847120260