പഞ്ചാബ് അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നിർദേശം നൽകി. ജനങ്ങൾ കൂട്ടം കൂടാൻ പാടില്ലെന്നും തുറസ്സായ സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി. കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നും നിർദേശം നൽകി.
അതിർത്തിയിലെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിലും അതീവ ജാഗ്രത മുന്നറിയിപ്പ് നൽകി. പ്രധാനവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. മുംബൈയിലെ ആരാധനാലയങ്ങൾ, എയർപോർട്ട് പ്രധാന റയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.