Kerala

ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം; രണ്ടുപേർ പിടിയിൽ

ചേറ്റുവയിൽ ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തുന്ന രണ്ടുപേർ രാസലഹരിയുമായി പൊലീസ് പിടിയിൽ. ചേറ്റുവ സ്വദേശി പുത്തൻ പീടികയിൽ നസറുദ്ദീൻ (30), ചാവക്കാട് സ്വദേശി അഫ്സാദ് (24 ) എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പളളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടിയത്.

Latest News