Health

വെറും വയറ്റിൽ നെയ്യും മഞ്ഞളും കഴിച്ചു നോക്കു, ​ഗുണങ്ങളേറേ

നെയ്യ്ക്കും മഞ്ഞളിനും ആയുർവേദത്തിൽ നിരവധി ​ഗുണങ്ങളുണ്ട്.യ്യും മഞ്ഞളും സംയോജിപ്പിച്ച് കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും ദഹന നാളത്തെ ശാന്തമാക്കാനും ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കും. മെറ്റാബോളിസത്തെ പിന്തണയ്ക്കാനും ഇത് ഗുണകരമാണ്. രാവിലെ വെറും വയറ്റിൽ നെയ്യും മഞ്ഞളും ഒരുമിച്ച് ചേർത്ത് കഴിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

കരളിന്‍റെ ആരോഗ്യത്തിന്
ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയ ഒന്നാണ് നെയ്യ്. പിത്തരസ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും കരളിലെ വിഷവസ്‌തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കും. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമായ കുർക്കുമിൻ കരളിലെ വീക്കം കുറയ്ക്കാനും ഗുണം ചെയ്യും. ഇവയെല്ലാം തന്നെ കരളിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കും.

കുടലിന്‍റെ ആരോഗ്യത്തിന്
നെയ്യിൽ ധാരാളം അടങ്ങിയിട്ടുള്ള ബ്യൂട്ടിറിക് ആസിഡ് കുടൽ ആവരണത്തെ പോഷിപ്പിക്കുകയും ദഹന എൻസൈമുകളുടെ സ്രവണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് കുടലിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കും. മഞ്ഞളും നെയ്യും സംയോജിക്കുമ്പോൾ കുടലിലേക്ക് ആഴത്തിൽ ചെന്നെത്തുകയും കുടൽ പാളിയെ പിന്തുണയ്ക്കുകയും ചെയ്യും. ഇത് പ്രകോപനം ലഘൂകരിക്കാനും ദിവസം മുഴുവൻ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും.

തലച്ചോറിന്‍റെ ആരോഗ്യത്തിന്
തലച്ചോറിന്‍റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നെയ്യിൽ ഉയർന്ന അളവിലുണ്ട്. മഞ്ഞളിലെ കുർക്കുമിൻ ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ രണ്ടും ഒരുമിച്ച് ചേരുന്നത് മാനസിക വ്യക്തത, ശ്രദ്ധ എന്നിവ വർധിപ്പിക്കാനും ഗുണം ചെയ്യും.

വീക്കം നിയന്ത്രിക്കാൻ
ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുടെ സമ്പുഷ്‌ട ഉറവിടമാണ് നെയ്യും മഞ്ഞളും. രാവിലെ വെറും വയറ്റിൽ മഞ്ഞൾ ചേർത്ത നെയ്യ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഫലപ്രദമായി ലഭിക്കാൻ സഹായിക്കും. ഇത് സംസ്‌കരിച്ച ഭക്ഷണം, മലിനീകരണം, സമ്മർദ്ദം എന്നിവ മൂലമുണ്ടാകുന്ന ചെറുതോ വിട്ടുമാറാത്തതോ ആയ വീക്കം നിയന്ത്രിക്കാൻ സഹായിക്കും.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ
നെയ്യിൽ വിറ്റാമിൻ എയും മഞ്ഞളിൽ ആന്‍റി വൈറൽ, ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഒരുമിച്ച് ചേരുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.